ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായ 3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,754 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ 14.74 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. സാധാരണ 18 മുതല്‍ 19 ലക്ഷം സാമ്പിളുകള്‍ സാധാരണ പരിശോധിക്കുന്ന സ്ഥാനത്താണിത്.
ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,26,62,575 ആയി. 1,86,71,222 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ മരണം രണ്ടര ലക്ഷത്തോട് അടുക്കുകയാണ്. 2,46,116 പേര്‍ക്കാണ് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
നിലവില്‍ 37,45,237 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, 17,01,76,603 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.