മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ ്ണം 7000ലേക്ക് അടക്കുന്നു. വെള്ളിയാഴ്ച 840 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് ബാ ധിതരുടെ എണ്ണം 6817 ആയി. ഇതുവരെ 301 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 840 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,447 ആയി. ഇവിടെ 178 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. 413 പേർ അസുഖം ഭേദമായി ആശുപത്രിവിട്ടു.
പൂനെയിൽ 961 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 67 പേർ മരിക്കുകയും ചെയ്തു. നാസിക്കിൽ 18 പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പൂനെയിൽ ലോക്ക് ഡൗൺ മേയ് 18 വെര നീട്ടിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, പ്രധാന ഹോട്ട്സ്പോട്ടുകളിലൊന്നായ ധാരാവിയിൽ കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ധാരാവിയിൽ ആറു പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ 220 പേർക്കാണ് ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.