ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിക്ക് കാരണമായ നോവല്‍ കൊറോണ വൈറസിന് തുടർച്ചയായി പുതിയ ജനിതക മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് പഠനം. കൊറോണ വൈറസിെൻറ 5000ത്തോളം ജനിതക ശ്രേണികൾ ഉപയോഗിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ.
പുതിയ മാറ്റത്തോടെ വൈറസ് കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ളതായിത്തീരുന്നെന്നും പഠനം പറയുന്നു.എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാകുന്നതായി പഠനത്തില്‍ പറയുന്നില്ല. എന്നാല്‍ വ്യാപനത്തിനുള്ള ശേഷി വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തൽ.
നിലവില്‍ ജനങ്ങളില്‍ വലിയതോതില്‍ പടര്‍ന്നിരിക്കുന്ന വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ഹൂസ്റ്റൺ മെത്തോഡിസ്റ്റ് ഹോസ്പിറ്റലിെല ഗവേഷകൻ െജയിംസ് മുസ്സർ പറഞ്ഞു.
വൈറസിെൻറ വ്യാപന ശേഷി വർധിക്കുന്നത് രോഗം തടയാനുള്ള ലോകരാജ്യങ്ങളുടെ ശ്രമത്തിന് തടസമാകും. വൈറസിെൻറ ജനിതക ശ്രേണികളെ ഉപയോഗിച്ച്
പ്രാഥമിക പഠനം മാത്രമാണ് നടന്നിരിക്കുന്നതെന്നും കൂടുതല്‍ വിലയിരുത്തലുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ വിധേയമാകേണ്ടതുണ്ടെന്നും പഠനത്തെ വിലയിരുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആൻറ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഗവേഷകനായ ഡേവിഡ് മോറെന്‍സ് പറഞ്ഞു.
മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ശുചിയാക്കുക, രോഗസാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ മാത്രമേ
രോഗവ്യാപനം ഒരുപരിധി വരെ തടയാനാകൂയെന്നും മോറെൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.