വീടുകളിലിരുന്ന്​ കോവിഡ്​ ​പരിശോധിക്കാം; സ്വയം പരിശോധന കിറ്റുകൾ അടുത്ത ആഴ്​ച വിപണിയിൽ

ന്യൂഡൽഹി: ആശുപത്രികളിലും ലബോറട്ടറികളിലും നീണ്ട വരിയിൽ കാത്തുനിന്ന്​ കോവിഡ്​ പരിശോധന പൂർത്തിയാക്കുകയെന്ന പെടാപാടിന്​ ഇനി വിട. സ്വയം പരിശോധിക്കാൻ സഹായിക്കുന്ന കിറ്റ്​ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തും​. പുണെ ആസ്​ഥാനമായുള്ള മൈലാബ്​ ഡിസ്​കവറി സൊലൂഷൻസ്​ നിർമിക്കുന്ന കിറ്റുകൾക്ക്​ 250 രൂപയാകും വില. കോവിസെൽഫ്​ എന്ന കിറ്റിന്​ ഐ.സി.എം.ആർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ആഴ്​ചയിൽ 70 ലക്ഷം കിറ്റുകൾ കമ്പനി നിർമിക്കും. വിപണി​യിലെത്തുന്നതോടെ ഉൽപാദനം  ഒരു കോടിയായി ഉയർത്തും.

രണ്ടു മിനിറ്റിൽ പരിശോധന നടത്തി 15 മിനിറ്റിനകം ഫലമറിയാമെന്നതാണ്​ ഇതി​െൻറ സവിശേഷത. മൂക്കിൽ സ്വാബ്​ വഴി പരിശോധന നടത്തുന്നതാണ്​ രീതി. ടെസ്​റ്റ്​ കാർഡിൽ സി, ടി ബാറുകളിൽ സിക്കു മാത്രം നിറംമാറ്റമുണ്ടെങ്കിൽ നെഗറ്റീവാകും. രണ്ടിനും മാറ്റം വന്നാൽ പോസിറ്റീവാകും. പോസിറ്റീവാണെങ്കിൽ അഞ്ചുമുതൽ ഏഴുവരെ മിനിറ്റിനകം ഫലമറിയാം. നെഗറ്റീവാണെങ്കിൽ സമയം കൂടുതലെടുക്കും.

കോവിഡ്​ അടയാളങ്ങളുള്ളവരും കോവിഡ്​ രോഗിയുടെ കൂട്ടിരിപ്പുകാരും മാത്രം കിറ്റ്​ ഉപയോഗിച്ചാൽ മതിയെന്ന്​ ഐ.സി.എം.ആർ പറഞ്ഞു.

Tags:    
News Summary - Coronavirus self-testing kit to be in market next week: Here is how to use it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.