ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്കെതിരായ അഴിമതി പരാതികളുടെ വിശദാംശം തേടി ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ചതുർവേദി സമർപ്പിച്ച ഹരജിയിൽ വിവരങ ്ങൾ ലഭ്യമാക്കുന്നതിന് നടപടി. കേന്ദ്ര വിവരാവകാശ കമീഷൻ (സി.െഎ.സി) ആണ് ഇതിന് വഴിയെ ാരുക്കിയത്. ഇൗ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് (പി.എം.ഒ) ഉയർത്തിയ തടസ്സവാദങ് ങൾ ശരിയല്ലെന്ന് സി.െഎ.സി വ്യക്തമാക്കി.
2017 ആഗസ്റ്റിലാണ് ചതുർവേദി വിവരാവകാശ ന ിയമപ്രകാരം പി.എം.ഒയിൽ ഹരജി നൽകിയത്. 2014 മുതൽ കേന്ദ്രമന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതി പരാതികളുടെ വിശദാംശങ്ങളാണ് ഇദ്ദേഹം തേടിയത്. എന്നാൽ, കൃത്യതയില്ലാത്ത ഹരജിയെന്ന് പറഞ്ഞ് പി.എം.ഒ ഇത് തള്ളി. ഇതിനെതിരെയാണ് ചതുർവേദി കേന്ദ്ര കമീഷനെ സമീപിച്ചത്. പി.എം.ഒ അപേക്ഷകന് നൽകിയ മറുപടി ശരിയല്ലെന്ന് അവർ നിരീക്ഷിച്ചു.
അപേക്ഷയിൽ 15 ദിവസത്തിനകം പി.എം.ഒയിലെ വിവരാവകാശ ഒാഫിസർ വിവരം നൽകണമെന്നും നിർദേശിച്ചു. പലരൂപത്തിൽ, പലയിടത്തായി ചിതറിക്കിടക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചു നൽകുന്നത് ദുർവിനിയോഗമാകുമെന്നും ഇത് വിവരാവകാശ നിയമം തന്നെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് പി.എം.ഒ പ്രതികരിച്ചത്.
എങ്കിലും തുടർന്നും ചതുർവേദി കേസിന് പിന്നാലെ പോയതിനെത്തുടർന്ന് സി.െഎ.സി ഏപ്രിൽ 23നും ജൂൺ 17നുമായി പരാതി പരിഗണിച്ചു. തുടർന്ന് ജൂലൈ ഒന്നിനുള്ള ഉത്തരവിൽ, പി.എം.ഒക്ക് ഇൗ അപേക്ഷയിൽ വിവരം നൽകുന്നത് നിഷേധിക്കാനാകില്ലെന്ന് മുഖ്യ വിവരാവകാശ കമീഷണർ സുധീർ ഭാർഗവ അടിവരയിട്ട് വ്യക്തമാക്കി. ഇതാണ് ചതുർവേദിക്ക് വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കിയത്.
രാജ്യത്തിന് പുറത്തുനിന്ന് എത്തിച്ച കള്ളപ്പണത്തിെൻറ വിശദാംശം തേടിയും ചതുർവേദി പി.എം.ഒയെ സമീപിച്ചിരുന്നെങ്കിലും, ഇൗ വിഷയത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ, വിവരങ്ങൾ നൽകാനാകില്ലെന്നാണ് അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രനിലപാട് സി.െഎ.സി ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.