പഞ്ഞിമിഠായി കാൻസറിന് കാരണ​മാകുമെന്ന്; തമിഴ്നാടും നിരോധനമേർപ്പെടുത്തി

ചെന്നെ: കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് തമിഴ്നാടും നിരോധനമേർപ്പെടുത്തി. ഈമാസം ഒൻപതിന് പുതുച്ചേരി സർക്കാർ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിലെ സ്റ്റാളുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ പഞ്ഞി മിഠായിയുടെ വിൽപ്പന നിരോധിച്ചതായി ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു.

സമീപകാലത്തായി നടത്തിയ പരിശോധനയിലാണ് കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തു പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതേ സാഹചര്യത്തിൽ തന്നെയാണ് പോണ്ടിച്ചേരിയിൽ ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളിൽ റെയ്ഡ് നടത്തിയിരുന്നു.

ഉത്സവ സീസണിൽ ഗ്രാമപ്രദേശങ്ങളിലും പരിസരങ്ങളിലും പഞ്ഞി മിഠായികൾ വളരെ ജനപ്രിയമാണ്. ചെന്നൈയിലെ ഫുഡ് സേഫ്റ്റി ഓഫീസർ പി. സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കടകളിൽ റെയ്ഡ് നടത്തിയത്.

ചെന്നൈയിൽ പിടികൂടിയ മിഠായികളിൽ പുതുച്ചേരിയിൽ പിടികൂടിയ പഞ്ഞി മിഠായിലെ അതേ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് പരിശോധനാഫലം സ്ഥിരീകരിച്ചു.  ഈ സാഹചര്യത്തിൽ വിൽപന നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. 

Tags:    
News Summary - Cotton Candy Banned in Tamil Nadu After Samples Reveal Presence of Cancer-Causing Chemicals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.