സൂറത്ത്: കേസ് ചുമത്തി 20 വര്‍ഷത്തിനുശേഷം സൂറത്ത് സിമി കേസിലെ 127 പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടു. നിരോധിത സംഘടനയായ സിമിയുടെ പേരില്‍ യോഗംചേര്‍ന്നു എന്നാരോപിച്ച് 2001ല്‍ അത്വ പൊലീസ് രജിസ്റ്റര്‍ ചെയ്ത് യു.എ.പി.എ ചുമത്തിയ കേസിൽ പ്രതികള്‍ക്കെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അമിത് ദാവേ വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘടിച്ചുവെന്നും നിയമവിരുദ്ധ ലഘുലേഖ കണ്ടെടുത്തെന്നുമുള്ള ആരോപണങ്ങളും തെളിയിക്കാനായില്ല.2020 സെപ്റ്റംബർ 27ന് അന്ന് കേന്ദ്രം ഭരിച്ച ബി.ജെ.പി സർക്കാർ നിരോധമേർപ്പെടുത്തിയ ശേഷം 'സിമിക്കെതിരെ' നടന്ന ആദ്യ പൊലീസ് നടപടികളിലൊന്നായിരുന്നു സൂറത്തിലെ കൂട്ട അറസ്റ്റ്.2001 ഡിസംബര്‍ 27ന് ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസപ്രശ്നങ്ങൾ എന്ന പ്രമേയത്തിൽ ഫോറം ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ എന്ന സന്നദ്ധസംഘടന ഗുജറാത്തിലെ സൂറത്തിൽ സംഘടിപ്പിച്ച ആലോചനയോഗത്തിൽ പങ്കെടുത്തവരെയാണ് സിമി ക്യാെമ്പന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്തത്. ഗുജറാത്തിന് പുറമെ തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, യു.പി, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാരും എൻജിനീയർമാരും വ്യവസായികളും ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകരാണ് അറസ്റ്റിലായവരെല്ലാം.
ഒമ്പതുമാസം തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചതുപോലും. അഞ്ചുപേർ വിചാരണക്കിടെ മരിച്ചു. പ്രതിചേർക്കപ്പെട്ട 111 പേർ വിധി പ്രസ്താവന കേൾക്കാൻ കോടതിയിലെത്തി.വർഷങ്ങൾക്കുശേഷം കേസിൽനിന്ന് മോചനം ലഭിച്ചെങ്കിലും തങ്ങളും കുടുംബങ്ങളും അനുഭവിച്ച പീഡനങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും ആര് മോചനം നൽകുമെന്ന് സിമി മുൻ ജനറൽ സെക്രട്ടറി സിയാവുദ്ദീൻ സിദ്ദീഖി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.