ബംഗളൂരു: പി.ഡി.പി ചെയർമാന് അബ്ദുന്നാസിര്‍ മഅ്ദനിയടക്കമുള്ളവർ പ്രതിചേര്‍ക്കപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിെൻറ വിചാരണ വീണ്ടും വൈകും. യു.എ.പി.എ കേസുകളുടെ വിചാരണ നീളുന്നതിെനതിരായ പൊതുതാൽപര്യ ഹരജിയിൽ കഴിഞ്ഞദിവസം കർണാടക ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു.
ഇതുപ്രകാരം, ബംഗളൂരുവിൽ വിവിധ കോടതികളുടെ പരിഗണനയിലുള്ള 56 യു.എ.പി.എ കേസുകള്‍ ഒറ്റ കോടതിയിലേക്ക് കൈമാറും. എന്നാൽ, പ്രത്യേക കോടതിയായിരുന്നിട്ടും ബംഗളൂരു സ്ഫോടനക്കേസ് വിചാരണ മന്ദഗതിയിലാണ് നടക്കുന്നതെന്നും പുതിയ കോടതിയിലേക്ക് മാറ്റിയാല്‍ തെൻറ കേസിെൻറ നടപടിക്രമങ്ങള്‍ വൈകുമെന്നും ചൂണ്ടിക്കാട്ടി മഅ്ദനി പൊതുതാൽപര്യ ഹരജിയില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ലെന്ന നിയമപ്രശ്നം ചൂണ്ടിക്കാട്ടി പ്രസ്തുത ഹരജി ഹൈകോടതി തള്ളി.
സാക്ഷികളെ യഥാസമയം ഹാജരാക്കാതിരിക്കുക, പല തവണ സമൻസ് ലഭിച്ചാലും സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹാജരാവാതിരിക്കുക, പ്രോസിക്യൂട്ടറെ മാറ്റുക തുടങ്ങി വിചാരണയുടെ ഷെഡ്യൂള്‍ പാലിക്കുന്നതില്‍ പ്രോസിക്യൂഷെൻറ ഭാഗത്തുനിന്നുള്ള വീഴ്ചകാരണം കേസ് മന്ദഗതിയിലാണ് നടക്കുന്നതെന്ന് പ്രത്യേകാനുമതി ഹരജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.
2014ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കർണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പുനല്‍കിയിരുന്നു.
വേഗത്തില്‍ പൂര്‍ത്തിയാക്കാൻ 2016ല്‍ വീണ്ടും സുപ്രീംകോടതി നിര്‍ദേശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് 2016 ജൂൺ 30ന് സ്പെഷൽ കോടതി ജഡ്ജി സുപ്രീംകോടതിക്ക് നല്കിയ ഉറപ്പും പാലിക്കാനായില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡിെൻറ പ്രത്യേക സാഹചര്യത്തില്‍ നിലച്ചിരുന്നു.
പിന്നീട് നിബന്ധനകളിലുള്ള ഇളവ് വന്നപ്പോള്‍ ചുമതലയുണ്ടായിരുന്ന പ്രത്യേക വിചാരണ കോടതി ജഡ്ജി സ്ഥലംമാറിപ്പോയശേഷം പുതിയ ജഡ്ജിയെ നിയമിക്കാത്തതിനാൽ ഇപ്പോൾ വിചാരണ പൂർണമായി നിലച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2010 ആഗസ്റ്റ് 17 മുതല്‍ നാലു വര്‍ഷത്തോളം ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞ ആറു വര്‍ഷമായി കർശന ഉപാധികളോടെയുള്ള ജാമ്യത്തിൽ ബെന്‍സണ്‍ ടൗണിലെ വസതിയിലും കഴിയുകയാണ് മഅ്ദനി.
വിവിധ രോഗങ്ങൾകൊണ്ട് ആരോഗ്യസ്ഥിതി വഷളായ മഅ്ദനിയുടെ കേസിെൻറ നടപടിക്രമങ്ങൾ അനിശ്ചിതമായി ൈവകാൻ പുതിയ ഉത്തരവ് കാരണമായേക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.