ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് കോടതിനിർദേശമുണ്ടായിട്ടും എഫ്.െഎ.ആർ ഇടാത്ത ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. ശിവ് വിഹാറിലെ മദീന മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണത്തിൽ പൊലീസിെൻറ താൽപര്യമില്ലായ്മ വേദനിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. പള്ളി തകർത്തതുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറാകാത്തത് അന്വേഷണസംഘത്തിെൻറ ഹൃദയശൂന്യമായ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്നും അഡീഷനൽ സെഷൻ ജഡ്ജി വിനോദ് യാദവ് വ്യക്തമാക്കി.
ഫെബ്രുവരി 25നാണ് ശിവ് വിഹാർ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ച് എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് പള്ളി തീയിട്ട് നശിപ്പിക്കുകയും പള്ളിയുടെ മുകളിൽ കാവിക്കൊടി നാട്ടുകയും ചെയ്തത്. വംശീയാക്രമണവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രതികളെ സഹായിക്കുന്നതിന് വ്യത്യസ്ത എഫ്.െഎ.ആറുകൾ ഒറ്റ എഫ്.െഎ.ആറായി രജിസ്റ്റർ ചെയ്യുന്ന നടപടിയാണ് പൊലീസ് സീകരിച്ചത്. എന്നാൽ, 2021 ഫെബ്രുവരി ഒന്നിന് കേസ് പരിഗണിക്കുന്നതിനിടെ മദീന മസ്ജിദ് തകർത്തത് പ്രത്യേക എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണത്തിെൻറ തൽസ്ഥിതി റിപ്പോർട്ട് അറിയിക്കാൻ മാർച്ച് 17ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസ് ആവശ്യമായ നടപടി സീകരിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. നേരത്തേയും കേസ് പരിഗണിക്കുന്നതിനിടെ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
അതിനിടെ, കലാപത്തിനിറങ്ങിയ പ്രതികൾക്ക് അനുകൂലമായി പൊലീസ് എഫ്.െഎ.ആർ ദുർബലപ്പെടുത്തിയതോടെ അറസ്റ്റിലായവരിൽ ഒരാളെ വിചാരണക്കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടു. ഡൽഹി വംശീയാക്രമണത്തിൽ കോടതി വിധിപറയുന്ന ആദ്യ കേസാണിത്. കുറ്റാരോപിതനെതിരായി പ്രത്യക്ഷത്തിൽ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സുരേഷ് എന്നയാളെയാണ് േകാടതി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.