കങ്കണ റണാവത്ത്​

'കർഷക ബില്ലിനെതിരായ സമരത്തിൽ പ​െങ്കടുക്കുന്നവർ തീവ്രവാദികൾ'; വിവാദ ട്വീറ്റിൽ കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

ബംഗളൂരു: കർഷക ബില്ലിനെതിരായ സമരത്തിൽ പ​െങ്കടുക്കുന്നവരെ തീവ്രവാദികളെന്ന്​ മുദ്രകുത്തിയ ബോളിവുഡ്​ നടി കങ്കണ റണൗട്ടി​െൻറ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട്​ കേ​െസടുക്കാൻ കർണാടക കോടതി നിർദേശം. അഭിഭാഷകൻ എൽ. രമേശ്​ നായിക്ക്​ നൽകിയ ഹരജിയിലാണ്​ കർണാടക തുമകുരുവിലെ ഫസ്​റ്റ്​ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി നടപടി.

തുമകുരു ക്യാതസാന്ദ്ര പൊലീസ്​ സ്​റ്റേഷനിൽ​ കേസ്​ രജിസ്​റ്റർ​ ​െചയ്യാനാണ്​ നിർദേശം. പൗരത്വഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന്​ വഴിവെച്ചവർ കർഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത്​ തീവ്രവാദ പ്രവർത്തനത്തിനും കാരണക്കാരാവുകയാണെന്നും അവർ തീവ്രവാദികളാണെന്നുമായിരുന്നു ​െസപ്​റ്റംബർ 21ന്​ കങ്കണയുടെ ട്വീറ്റ്​. ഇത്​ വിവാദമായതോടെ പിന്നീട്​ പിൻവലിച്ചിരുന്നു.

കർഷക ബില്ലിനെ എതിർക്കുന്നവരെ വേദനിപ്പിക്കുന്നതാണ്​ നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങൾക്കിടയിൽ മനഃപൂർവം പ്രശ്​നം സൃഷ്​ടിക്കാനാണ്​ ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പൊലീസോ സർക്കാറോ ഇതുസംബന്ധിച്ച്​ നടപടി സ്വീകരിച്ചിട്ടില്ലെന്നും 153 എ, 504, 108 വകുപ്പുകൾ ചുമത്തി നടിക്കെതിരെ കേ​െസടുക്കാൻ നിർദേശിക്കണമെന്നും അഭിഭാഷകൻ കോടതിയോട്​ അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.