ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂർ കർഷക കൊലക്കേസിെൻറ അന്വേഷണ മേൽനോട്ടത്തിന് സംസ്ഥാനത്തിനു പുറത്തുനിെന്നാരു റിട്ട. ഹൈകോടതി ജഡ്ജിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് യു.പി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അതനുസരിച്ച് ബുധനാഴ്ച തീരുമാനമുണ്ടാകും.
ലഖിംപൂരിലെ ചില സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കേസന്വേഷണം നടന്നാൽ പോരാ, പ്രത്യേകാന്വേഷണ സംഘത്തെ ഐ.പി.എസ് റാങ്കിലെ ഉദ്യോഗസ്ഥൻ നയിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. യു.പിക്കാരനല്ലാത്ത, യു.പി കേഡർ ഐ.പി.എസുകാരൻ വേണമെന്ന നിർദേശവും ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിെല മൂന്നംഗ ബെഞ്ച് നൽകി. പേര് ചൊവ്വാഴ്ചതന്നെ യു.പി സർക്കാർ കോടതിക്ക് നൽകണം. തിങ്കളാഴ്ച ലഖിംപൂർ കേസ് പരിഗണിച്ചപ്പോഴാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. റിട്ട. ജഡ്ജിയെ മേൽനോട്ടത്തിന് നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ അറിയിച്ചപ്പോൾ, ആരാകണമെന്ന് നിശ്ചയിക്കാൻ സമയം വേണ്ടതുകൊണ്ട് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബന്ധപ്പെട്ട ജഡ്ജിയുമായി സംസാരിക്കേണ്ടതുണ്ട്. റിട്ട. ജസ്റ്റിസ് രാകേഷ് ജയിനിെൻറ പേര് കോടതി പരാമർശിക്കുകയും ചെയ്തു.
പ്രത്യേകാന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നേതൃത്വം വഹിക്കാൻ യു.പിക്കാരനല്ലാത്ത ഐ.പി.എസുകാരുടെ ലിസ്റ്റ് ഉടൻ നൽകാമെന്ന് ഹരീഷ് സാൽവേ കോടതിയെ അറിയിച്ചു. നാലു കർഷകരെ വണ്ടികയറ്റി കൊന്ന കേസിെൻറ അന്വേഷണ പുരോഗതിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് സുപ്രീംകോടതി വ്യക്തമായ ഇടപെടൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.