ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ട സംഭവത്തിൽ 25 പേർക്കെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവ്. രണ്ടുപേരെ കോടതി വെറുതെവിട്ടു. കൊലപാതകം, തീവെപ്പ്, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തുക.
പൗരത്വ നിയമത്തിനെതിരായ യോഗത്തിന്റെ സംഘാടകരും പ്രഭാഷകരുമായ 11 പേരും കുറ്റം ചുമത്തിയവരിൽ ഉൾപ്പെടും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയുടേതാണ് ഉത്തരവ്. വടക്കൻ ഡൽഹിയിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് 2020 ഫെബ്രുവരി 24ന് സംഘർഷമുണ്ടായത്. ചാന്ദ് ബാഗിലെ വസീറാ ബാദ് റോഡ് പ്രതിഷേധക്കാർ ഉപരോധിക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.