ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ

സർവകക്ഷി യോഗത്തിൽ വഖഫ് ബില്ലിനെതിരെ ഇ.ടി. മുഹമ്മദ് ബഷീർ

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം അ​ടി​യ​ന്ത​ര​മാ​യി കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ന്ദ്രം വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്റി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തും തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ദു​രു​ദ്ദേ​ശ്യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ഈ ​സ​ർ​ക്കാ​ർ​ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ർ​ഗീ​യ​ത ന​ട്ടു​പി​ടി​പ്പി​ച്ച് വി​ദ്വേ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ ന​ന്മ ക​ള​ങ്ക​പ്പെ​ടു​ത്തി​യ പാ​ര​മ്പ​ര്യ​മാ​ണ് ഈ ​സ​ർ​ക്കാ​റി​നു​ള്ള​ത്. സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്.

പൗ​ര​ത്വ നി​യ​മം, ഏ​ക സി​വി​ൽ കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ ആ​വ​നാ​ഴി​യി​ലെ അ​സ്ത്ര​ങ്ങ​ളാ​യി വെ​ച്ചി​രി​ക്കു​ക​യാ​ണ്. മു​സ്‍ലിം​ക​ളു​ടെ വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​യി​ൽ എ​ന്തെ​ല്ലാം പ​റ​യ​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി സ​ർ​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​ർ ഈ​യി​ടെ ന​ൽ​കി​യ വി​ചി​ത്ര നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ ബ​ഷീ​ർ, ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ​ല നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ചു.

Tags:    
News Summary - E.T. Muhammed Basheer opposes Waqf Bill at all-party meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.