ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ധുവിനും അനുയായികൾക്കുമെതിരെ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഡൽഹി കോടതി കേസെടുത്തു. ഈ മാസം 29ന് വിഡിയോ കോൺഫറൻസ് വഴി ഹാജരാകണമെന്നാവശ്യപ്പെട്ട് ചീഫ് മെട്രോ പ്പൊലീത്തൻ മജിസ്ട്രേറ്റ് ഗജേന്ദ്ര സിങ് നാഗർ പ്രതികൾക്ക് സമൻസ് അയച്ചിരിക്കുകയാണ്.
കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന മനീന്ദർ സിങ്, കെംപ്രീത് സിങ് എന്നിവരെ ഹാജരാക്കുന്നതിന് പ്രൊഡക്ഷൻ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ ദീപ് സിദ്ധു ഉൾപ്പെടെ മറ്റ് പ്രതികൾ ജാമ്യത്തിലാണ്. കേസിൽ മേയ് 17ന് അന്വേഷണസംഘം 3,224 പേജുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ സിദ്ധുവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തുന്നതു സംബന്ധിച്ച് പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഈ 17ന് കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇത് അംഗീകരിച്ചാണ് സിദ്ധുവിനെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.