ചണ്ഡിഗഢ്: യാചിച്ചാണെങ്കിലും കടം വാങ്ങിയാണെങ്കിലും മോഷ്ടിച്ചാണെങ്കിലും ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുത്തേ മതിയാകൂവെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഭർത്താവിെൻറ പ്രഥമവും അടിസ്ഥാനപരവുമായ ഉത്തരവാദിത്തമാണതെന്ന് ജസ്റ്റിസ് എച്ച്.എസ്. മദാൻ വ്യക്തമാക്കി.
ചെലവിന് നൽകാത്തതിന് തന്നെ ജയിലിലടക്കാനുള്ള കുടുംബകോടതി ഉത്തരവിനെതിരായ രാജേഷ് എന്നയാളുടെ ഹരജി തള്ളിയ കോടതി ഉത്തരവിലാണ് ജഡ്ജിയുടെ പരാമർശം. ഒരുവർഷം തടവും കുടിശ്ശിക ഉൾപ്പെടെ 91,000 രൂപയും നൽകാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ, തനിക്ക് ഒരുമാസം മാത്രം തടവ് അനുഭവിച്ചാൽ മതിയെന്ന് അവകാശപ്പെട്ടായിരുന്നു ഭർത്താവ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.