ന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണത്തിന് 23,000 വളൻറിയർമാരെ തെരഞ്ഞെടുത്തതായി കോവാക്സിൻ നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനി അറിയിച്ചു. 26,000 പേരിൽ വാക്സിൻ പരീക്ഷിക്കലാണ് ലക്ഷ്യമെന്ന് ശനിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നവംബർ മധ്യത്തിൽ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതായും രാജ്യത്ത് മൂന്നാംഘട്ട പരീക്ഷണത്തിെൻറ ഫലപരിശോധന നടത്തിയ ഏക വാക്സിൻ തങ്ങളുടേതാണെന്നും കമ്പനി അവകാശപ്പെട്ടു. കോവാക്സിന് ലഭിച്ച അനുമതി രാജ്യത്ത് പുതിയ ഉൽപന്ന വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നും തേദ്ദശ ഗവേഷണരംഗത്തിന് ഇത് കരുത്തുപകരുമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല പറഞ്ഞു.
അങ്ങേയറ്റം സുരക്ഷ മുൻകരുതലും പ്രതിരോധ നിഷ്കർഷയും പാലിച്ചാണ് കോവാക്സിൻ തയാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) സഹകരണത്തോടെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ മേൽനോട്ടത്തിലാണ് ഭാരത് ബയോടെക് കോവാക്സിന് നിര്‍മിക്കുന്നത്. 10 ദശലക്ഷം ഡോസുകള്‍ തയാറായിക്കഴിഞ്ഞു. വര്‍ഷം 300 ദശലക്ഷം ഡോസുകള്‍ ഉൽപാദിപ്പിക്കലാണ് ലക്ഷ്യം. ഇതില്‍ ആദ്യ 100 ദശലക്ഷം ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.