പാറ്റ്ന: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബിഹാറിലെ സർക്കാർ ജീവനക്കാരോട് ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് നിർദേശം. ആളുകൾ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കാൻ ക്ലാസ് സി, ഡി ജീവനക്കാർക്കാണ് പൊതുഭരണ നിർവഹണ വകുപ്പ് നിർദേശം നൽകിയത്.
അതേസമയം, ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് നിർദേശം ബാധകമല്ല. രാജ്യത്തെ കൊറോണ ൈവറസ് ബാധിതരുടെ എണ്ണം 107 ആയി ഉയർന്നിരുന്നു. രണ്ടു മരണവും സ്ഥിരീകരിച്ചു. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമഹാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.