ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,429 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണ ം 24,506 ആയി. 18,668 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5063 പേർക്ക് ഇതുവരെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച് ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ 57 പേരാണ് മരിച്ചത്. p>
മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടത്തെ രോഗബാധിതരുടെ എണ്ണം 6,817 ആണ്. 301 പേരാണ് മാഹരാഷ്ട്രയിൽ മാത്രം മരിച്ചത്. 840 പേർ രോഗമുക്തരാകുകയും ചെയ്തു.
മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2815 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 265 പേർ രോഗമുക്തരാകുകയും 127 പേർ മരിക്കുകയും ചെയ്തു.
ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം 2514 ആയി. 53 പേരാണ് ഇവിടെ മരിച്ചത്. തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. കോവിഡ് ആദ്യം സ്ഥിരീകരിച്ച കേരളത്തിൽ ഇതുവരെ 450 പേർക്കാണ് രോഗം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.