ഡൽഹിയിൽ 500 ​തീവണ്ടി കോച്ചുകളിൽ കിടക്ക സൗകര്യം ഒരുക്കും 

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക്​ കിടക്ക സൗകര്യം ഒരുക്കുന്നതിനായി 500 ​തീവണ്ടി കോച്ചുകൾ കൈമാറുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനാണിത്. കോവിഡ്​ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനായി കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിത്​ഷായും ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാളും നടത്തിയ കൂടിക്കാഴ്​ചയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ലഫ്​റ്റനൻറ്​ ഗവർണർ അനി​ൽ ബൈജാലും ചർച്ചയിൽ പ​െങ്കടുത്തു. 

രോഗികൾക്കായി കൂടുതൽ കിടക്ക സൗകര്യം ഏർപ്പെടുത്തൽ, പരിശോധനകളുടെ എണ്ണം വർധിപ്പിക്കൽ, ആരോഗ്യ മേഖല മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ്​ ചർച്ചചെയ്​തത്​. ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലു​ം കോവിഡ്​ രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കണമെന്നും സ്വകാര്യ ആശുപത്രികളിലെ കോവിഡ്​ ചികിത്സ നിരക്ക്​ ഏകീകരിക്കാ കമ്മിറ്റിയെ രൂപീകരിക്കണമെന്നും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കണമെന്നും കെജ്​രിവാൾ ആവശ്യപ്പെട്ടു. 

കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരാഴ്​ചക്കുള്ളിൽ 20,000 കിടക്ക സൗകര്യം ഒരുക്കും. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളിലുമായി 11,000 കിടക്കകളും 4,000 കിടക്ക സൗകര്യം 40 ഹോ​ട്ടലുകളിലും 5,000 കിടക്കകൾ നഴ്​സിങ്​ ഹോമുകളിലും ഒരുക്കും.

കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ സുപ്രീംകോടതി ആം ആദ്​മി പാർട്ടി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ്​ ​േരാഗികളെ മൃഗങ്ങളെ പോലെയാണ്​ കൈകാര്യം ചെയ്യുന്നതെന്നും സ്​ഥിതി ഭീകരവും ദയനീയവുമാണെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. ഡൽഹിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 39,000 ആയി ഉയർന്നിരുന്നു. കോവിഡ്​ പരിശോധനകളുടെ എണ്ണം കുറവായതിലും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. 

Tags:    
News Summary - Covid 19 Centre To Give 500 Train Coaches To Delhi -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.