രാജ്യം അനുഭവിക്കുന്ന കോവിഡ് ദുരന്തത്തിെൻറ കാരണം ജനങ്ങളുടേയും ഭരണകൂടത്തിെൻറയും അശ്രദ്ധയാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. 'പോസിറ്റീവ് അൺലിമിറ്റഡ്' എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. പരസ്പരം വിരൽ ചൂണ്ടുന്നതിനുപകരം രാജ്യം ഐക്യത്തോടെ തുടരുകയും ഈ പരീക്ഷണ ഘട്ടത്തിൽ ഒരു ടീമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരമൊരു അവസ്ഥയെ നാം അഭിമുഖീകരിക്കാൻ കാരണം ഡോക്ടർമാരുടെ സൂചനകൾ വകവയ്ക്കാതെ സർക്കാരും പൊതുജനവും ഉദ്യോഗസ്ഥരും അലംഭാവം കാട്ടിയതാണ്'-അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്നുണ്ടെന്നും പക്ഷേ ഭയപ്പെടാതെ പാറപോലെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളിൽ നെഗറ്റീവ് ആയിരിക്കാൻ നാം പോസിറ്റീവായി തുടരുകയും മുൻകരുതലുകൾ എടുക്കുകയും വേണം. പരസ്പരം വിരൽ ചൂണ്ടാൻ ഇത് ഉചിതമായ സമയമല്ലെന്നും യുക്തിരഹിതമായ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ആർഎസ്‌എസ് മേധാവി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലണ്ടിെൻറ സ്ഥിതിഗതികൾ മോശമായപ്പോൾ അവരെ നയിച്ച വിൻസ്റ്റൻറ് ചർച്ചിലിനേയും മോഹൻ ഭാഗവത് പ്രസംഗത്തിൽ ഉദ്ധരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസവും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ്. കഴിഞ്ഞദിവസം 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.