മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. രാഷ്ട്രീയ, മത, സാംസ്കാരികൾ പരിപാടികൾ ഉൾപ്പെടെ എല്ലാത്തരം ഒത്തുചേരലുകൾക്കും നിരോധനം ഏർപ്പെടുത്തി.
ശനിയാഴ്ച രാത്രി മുതൽ നിയന്ത്രണങ്ങൾ ബാധകമാകും. ഏഴുവരെ റസ്റ്ററന്‍റുകൾ, മാളുകൾ, ഗാർഡനുകൾ തുടങ്ങിയവ അടച്ചിടും. ബീച്ചുകളിലും പ്രവേശനം നിയന്ത്രിക്കും. ഡ്രാമ തിയറ്ററുകൾ അടച്ചിടും.
രാത്രി ഓൺലൈൻ ഭക്ഷണവിതരണത്തിന് തടസമുണ്ടാകില്ല. രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ അഞ്ചിൽ കൂടുതൽ പേരുടെ ആൾക്കൂട്ടം അനുവദിക്കില്ല.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്ന് 1000 രൂപ പിഴ ഈടാക്കാനും സർക്കാർ തീരുമാനിച്ചു. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയായിരിക്കും. പൊതു സ്ഥലത്ത് തുപ്പിയാൽ 1000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.