മുംബൈ: കോവിഡ് സംശയത്തെ തുടർന്ന് വീട്ടുനിരീക്ഷണത്തിലാക്കിയവരുടെ കയ്യിൽ മുദ്രകുത്തി മഹാരാഷ്ട്ര സർക്കാർ . നിരീക്ഷണത്തിൽ കഴിയുന്നവരെ എളുപ്പത്തിൽ തിരിച്ചറിയാനാണ് ഇടതുകയ്യിൽ മുദ്ര പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേ് തോപെ അറിയിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ നടപടി. മഹാരാഷ്ട്രയിൽ 39 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒരാൾ മരിക്കുകയും ചെയ്തു. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഏഴോളം പേർ നിരീക്ഷണത്തിൽനിന്നും ചാടിപ്പോയ സംഭവവുമുണ്ടായി. ഇതേ തുടർന്നാണ് കയ്യിൽ മുദ്ര പതിപ്പിക്കാൻ തീരുമാനിച്ചത്.
ആശുപത്രികൾക്കും വിമാനത്താവള അധികൃതർക്കും തിങ്കളാഴ്ച വൈകിട്ട് മുംബൈ മുനിസിപ്പൽ കമീഷണർ പ്രവീൺ പർദേശി ഇതു സംബന്ധിച്ച് നിർദേശം നൽകി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതുകൈയിലായിരിക്കും മുദ്ര പതിപ്പിക്കുക. 14ദിവസത്തോളം കൈയിൽ നിൽക്കുന്ന മഷി ആയിരിക്കും പുരട്ടുക.
കൊറോണ ബാധിക്കുക എന്നാൽ ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിന് സമാനമല്ല. കൃത്യമായ ആരോഗ്യ പരിശോധനയും പരിചരണവുമാണ് അവർക്കാവശ്യം. കൂടുതൽപേരിലേക്ക് ഈ രോഗം പകരാതിരിക്കാൻ ജില്ല ഭരണകൂടം ജാഗ്രത പുലർത്തണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
Latest Videos:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.