ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യനായിരുന്ന എ.കെ. രാജപ്പനാണ് മരിച്ചത്. 60 വയസായിരുന്നു.
കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച മരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. 25 വർഷമായി ഭാര്യയും മക്കളുമായി ഡൽഹിയിലാണ് താമസം. മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.