മുംബൈ: നഗരത്തിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ രോഗബാധിതർ മുങ്ങുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ വെല്ലുവിളിയാകുന്നു. നിർബന്ധാവസ്ഥയിൽ സ്വകാര്യ ലാബുകളിലും മറ്റും പരിശോധന നടത്തിയവരിൽ ചിലരാണ് മുങ്ങിയത്.
ലാബുകളിൽ പരിശോധനക്കിടെ വ്യാജ മേൽവിലാസവും തെറ്റായ മൊബൈൽ നമ്പറും നൽകിയതായാണ് കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആളെ തിരഞ്ഞപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ചേരി പ്രദശേങ്ങളിൽ കഴിയുന്നവരാണ് പേടിമൂലം ഇത്തരത്തിൽ മുങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇവരിലൂടെ രോഗവ്യാപനമുണ്ടാകും. മുങ്ങിയവരെ കണ്ടെത്തി ക്വാറൻറീൻ കേന്ദ്രങ്ങളിലാക്കാൻ തീവ്ര ശ്രമം നടക്കുന്നുണ്ട്.
നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ടായ ധാരാവിയിൽ മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കി രോഗ വ്യാപാനം തടയാൻ ഉൗർജിത ശ്രമം നടക്കുന്നതിനിടെയാണ് പുതിയ വെല്ലുവിളി.
ചൊവ്വാഴ്ച വരെ 3.6 ലക്ഷം പേരെ ധാരാവിയിൽ പരിശോധനക്ക് വിധേയമാക്കിയതായി നഗരസഭ അവകാശപ്പെട്ടു. 1353 പേർക്കാണ് ഇതുവരെ ധാരാവിയിൽ രോഗം ബാധിച്ചത്. 56 പേർ മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച വരെയുള്ള കണക്കുപ്രകാരം മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 22,746 ഉം മരണസംഖ്യ 800 ഉം ആണ്. മഹാരാഷ്ട്രയിൽ ഇതടക്കം രോഗികൾ 37,136 ആയി. 1325 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.