രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 60 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 60 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

മഹാരാഷ്ട്ര (12,29,339), കർണാടക (5,61,610), കേരള (1,75,304), ആന്ധ്രപ്രദേശ് (6,91,040), തമിഴ്നാട് (5,91,811) എന്നിങ്ങനെയാണ് കോവിഡ് മുക്തരായവർ കൂടുതലുള്ള സംസ്ഥാനങ്ങൾ.

രാജ്യത്തെ 61 ശതമാനം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗമുക്തി നേടിയ 54.3 ശതമാനം പേർ ഉള്ളത്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 70,53,807ൽ എത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.