ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിന് നിങ്ങളെ തോളില്‍ തട്ടി വിളിച്ചുണര്‍ത്താനാവില്ലെന്ന് ഡൽഹി സർക്കാറിനോട് കോടതി. സസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിൽ കാലതാമസം നേരിട്ടതിന് സർക്കാരിനെ ഡൽഹി ഹൈകോടതി വ്യാഴാഴ്ച ശക്തമായി വിമർശിച്ചു.
കോവിഡ് വ്യാപനം തടയാൻ നടപടിയെടുക്കാൻ കോടതി ഉത്തരവിനായി നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നതെന്നും കോടതി രോഷം പ്രകടിപ്പിച്ചു. ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കുന്നില്ല. കാര്യങ്ങള്‍ കൈവിട്ടുപോകും വരെ വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താന്‍ ആലോചിക്കാതിരുന്നതെന്താണെന്നും കോടതി ചോദിച്ചു.
18 ദിവസം എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും ചെയ്യാതിരുന്നത്. ഈ സമയത്തിനുളളില്‍ കൊവിഡ് ബാധിച്ച് എത്രപേരാണ് മരിച്ചത്. ഗതാഗത സംവിധാനം മുഴുവൻ നിങ്ങൾ അനുവദിച്ചു. നവംബർ 1 മുതൽ സ്ഥിതി വഷളായ ശേഷവും നിങ്ങൾ എന്തുകൊണ്ട് ഉണർന്നില്ല, എല്ലായ്‌പ്പോഴും തോളിൽതട്ടി ഞങ്ങള്‍ക്ക് നിങ്ങളെ വിളിച്ചുണര്‍ത്താനാവുമോ? ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
എല്ലാതിനും ഉത്തരവാദി സര്‍ക്കാരാണെന്നല്ല പറയുന്നത്. ജനങ്ങളും ഉത്തരവാദികളാണ്. അവരത് അനുസരിക്കുന്നില്ലെങ്കില്‍ അനുസരിപ്പിക്കാനുള്ള വഴി നോക്കണം. അവര്‍ വഴി മറ്റുള്ളവര്‍ക്ക് രോഗം പടരുകയാണ്. മാസ്ക് ധരിക്കാത്തതിന് ശക്തമായ നിയമം ഉണ്ടാകണമെന്നും പിഴ ശേഖരണം വരുമാനത്തിന് വേണ്ടിയല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.