കോവിഡ്: മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ; കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം -പ്രഖ്യാപനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് പിടിയലമര്‍ന്ന ഡല്‍ഹിയില്‍ ദുരിതത്തിലായവര്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പകര്‍ച്ചവ്യാധി മൂലം ദുരിതത്തിലായ സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ എന്നിവയടക്കമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ സഹായ ധനം നല്‍കും. കുടുംബത്തിന്റെ വരുമാന ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവര്‍ക്ക് എല്ലാ മാസവും 2500 രൂപ പെന്‍ഷന്‍ നല്‍കും.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രതിമാസം 2500 രൂപ 25 വയസ്സാകുന്നത് വരെ നല്‍കും. അവരുടെ വിദ്യാഭ്യാസ ചെലവ് ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഈ മാസം 10 കിലോ റേഷന്‍ സൗജന്യമായി നല്‍കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഇത് ലഭ്യമാക്കുമെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    
News Summary - Covid: Arvind Kejriwal announced financial compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.