രാജ്യത്ത് രണ്ടേകാൽ ലക്ഷം​ കോവിഡ്​ ബാധിതർ; മരണം 6,363

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ര​േണ്ടകാൽ ലക്ഷം കടന്നു​. 2,26,713 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 6,363 പേർ മരിക്കുകയും ചെയ്​തു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,851 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ബുധനാഴ്​ച 9000 ത്തിൽ അധികം പേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ്​ പതിനായിരത്തിനടുത്ത്​ കോവിഡ്​ കേസുകൾ പുതുതായി രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. വ്യാഴാഴ്​ച 273 മരണവും റിപ്പോർട്ട്​ ചെയ്​തു. അതേസമയം രാജ്യ​ത്തെ രോഗമുക്തി നിരക്ക്​ 48.27 ശതമാനണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്​ഥാനത്താണ്​ ഇന്ത്യ. മരണനിരക്കിൽ 12ാം സ്​ഥാനത്തും. 

മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ വ്യാഴാഴ്​ച 1,359 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 25,000 കടന്നു. 650 പേരാണ്​ ഡൽഹിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

മഹാരാഷ്​ട്രയിൽ പുതുതായി 2,933 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാന​ത്തെ രോഗബാധിതരുടെ എണ്ണം 77,793 ആയി. 2710 പേരാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ മരിച്ചത്​. 123 മരണം വ്യാഴാഴ്​ച മാത്രം റിപ്പോർട്ട്​ ചെയ്​തു. 

പശ്ചിമബംഗാളിൽ 283 പേർക്ക്​ കൂടി രോഗം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം 6,876 ആയി. മരണം 368. തമിഴ്​നാട്ടിൽ 1,384 പേർക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. 27,256 പേർക്ക്​ ഇതുവരെ തമിഴ്​നാട്ടിൽ രോഗം സ്​ഥിരീകരിച്ചു. മരണം 220. 

 

Latest Videos

Full View
Tags:    
News Summary - Covid Cases Cross 2.25 Lakh -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.