ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,833 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,38,71,881 ആയി.
278 പേർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചു. 4,49,538 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 24,770 പേർ രോഗമുക്തി നേടി. 97.94 ആണ് രോഗമുക്തി നിരക്ക്.
കേരളം (9735), മഹാരാഷ്ട്ര (2401), മിസോറാം (1471), തമിഴ്നാട് (1449), ആന്ധ്രപ്രദേശ് (671) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ 203 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. നിലവിൽ 2.46 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 59.48 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതുവരെ 92.17 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.