പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു; മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ന്യൂഡൽഹി: കോവിഡ് രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 15,077 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

184 മരണമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 2,53,367 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഇതോടെ, സംസ്ഥാന തലസ്ഥാനമായ മുംബൈയിലടക്കം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ട് വരെ തുറക്കാൻ അനുമതി നൽകി. അവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന റോഡിൻെറ ഒരു വശത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, മറു വശത്തുള്ളവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാനാണ് അനുമതി.

എങ്കിലും, ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.

Tags:    
News Summary - Covid Cases droppedy In Maharashtra; Restrictions Eased in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.