ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ ക്രിമറ്റോറിയങ്ങളിൽ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് മരണം ബാധിച്ചവരെ സംസ്കരിക്കാൻ നിലവിൽ കർണാടകയിൽ പ്രത്യേക സ്ഥലങ്ങൾ ഏർപ്പാടാക്കിയിട്ടില്ല. എല്ലാ ക്രിമറ്റോറിയങ്ങളും സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
ഒരു മാസത്തിനിടെ 28 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ആരോഗ്യവകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിൻപ്രകാരം, 163 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 162 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. നിലവിൽ 994 ആക്ടിവ് കേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.54 ശതമാനമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 18 പേരടക്കം 60 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 934 പേർ ഗാർഹിക നിരീക്ഷണത്തിലും കഴിയുന്നു. ബംഗളൂരു നഗരത്തിൽ പുതുതായി 50 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 58 പേർ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.