ന്യൂഡൽഹി: ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2.ഡി.ജി) ആദ്യ ബാച്ച് പുറത്തിറക്കി. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഹർഷ് വർധന് ആദ്യ ബാച്ച് മരുന്ന് നൽകുകയായിരുന്നു.
ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറീസുമായി ചേർന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആർ.ഡി.ഒ )യുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്)ആണ് കോവിഡ് - ചികിത്സക്ക് ഉപയോഗിക്കാവുന്ന 2.ഡി.ജി വികസിപ്പിച്ചെടുത്തത്.
രാജ്യത്തെ സഹായിക്കുന്നതിന് പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിെൻറ തിളക്കമാർന്ന ഉദാഹരണമാണ് മരുന്നിെൻറ വികസനവും ഉൽപാദനവും എന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.