മുംബൈ: മേയ് മാസത്തിൽ അഹമദ്നഗർ ജില്ലയിൽ മാത്രം 8000 കുഞ്ഞുങ്ങൾക്ക് കോവിഡ് ബാധിച്ചതിെൻറ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര കോവിഡിെൻറ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങി. മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ് കൂടുതലായി ബാധിക്കുകയെന്നായിരുന്നു മുന്നറിയിപ്പ്.
മഹാരാഷ്ട്രയിലെ സംഗിലിയിൽ ഒരു കോവിഡ് വാർഡ് പ്രത്യേകമായി കുട്ടികൾക്കായി മാറ്റിവെച്ചു. നിലവിൽ ഇവിടെ അഞ്ച് കുട്ടികളെയാണ് ചികിത്സിക്കുന്നത്. കുടുതൽ പേർക്ക് രോഗം ബാധിച്ചാൽ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടിരിക്കുകയാണ്.
'കുട്ടികൾക്കായാണ് ഞങ്ങൾ ഈ കോവിഡ് വാർഡ് തയ്യാറാക്കിയത്. അതിനാൽ മൂന്നാമത്തെ തരംഗം വരുമ്പോൾ ഞങ്ങൾ തയ്യാറായിരിക്കും. ആശുപത്രിയിലാണെന്ന് കുട്ടികൾക്ക് തോന്നുകയില്ല. പകരം അവർ ഒരു സ്കൂളിലോ നഴ്സറിയിലോ ആണെന്ന് അനുഭവപ്പെടും' -കോർപ്പറേറ്റർ അഭിജിത് ഭോസലെ പറഞ്ഞു.
അഹമദ് നഗർ ജില്ലയിൽ കുഞ്ഞുങ്ങളും കൗമാരക്കാരുമായി 8000 പേർക്ക് കോവിഡ് ബാധിച്ചതോടെയാണ് അധികൃതർ ജാഗരൂകരായത്. ജില്ലയിലെ മൊത്തം കോവിഡ് കേസുകളുടെ 10 ശതമാനം വരും ഇത്. ശിശുരോഗ വിദഗ്ധർ മൂന്നാം തരംഗത്തെ നേരിടാൻ തയാറാണെന്ന കാര്യം ജില്ല ഭരണകൂടം ഉറപ്പ് വരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.