കോവിഡ്​ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച്​ ധനസഹായം നൽകണം -മോദിക്ക്​ ​ഉദ്ദവ്​ താക്കറെയുടെ കത്ത്​

മുംബൈ: കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച്​ സാമ്പത്തിക സഹായം (സ്​റ്റേറ്റ​്​ ഡിസാസ്റ്റർ റിലീഫ്​ ഫണ്ട്​) അനു​വദിക്കണമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ. ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം കത്തെഴുതി.

കോവിഡ്​ ബാധിച്ച്​ ആറുലക്ഷത്തോളം പേർ ചികിത്സയിലുണ്ടെന്നും മഹാരാഷ്​ട്രയിലും മറ്റു സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും ചൂണ്ടിക്കാട്ടി സഹായം അഭ്യർഥിച്ചാണ്​ മുഖ്യമന്ത്രിയുടെ കത്ത്​. ജനങ്ങൾക്ക്​ ആരോഗ്യ സാമ്പത്തിക സഹായങ്ങൾ ആവശ്യമായി വരും. ചെറു ലോക്​ഡൗണുകൾ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്​ഡൗൺ ജനങ്ങളു​ടെ ജീവിത സാഹചര്യത്തെ മാറ്റിമറിച്ചു. ചെറു ലോക്​ഡൗണുകൾ പോലും ജനങ്ങൾക്ക്​ താങ്ങാൻ കഴിയില്ല. അതിനാൽ ജനങ്ങളിലേക്ക്​ പണം എത്തിക്കേണ്ടതുണ്ടെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. ബുധനാഴ്ച മാത്രം 60,000 ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒരാഴ്ചയായി 50,000 ത്തോളം പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആശുപത്രി കിടക്കൾ നിറയുകയും ഓക്​സിജൻ സൗകര്യമടക്കം നിലക്കുകയും ചെയ്​തു. 

Tags:    
News Summary - Covid May Be Declared Natural Calamity Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.