ചെന്നൈ: കോവിഡ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പത്തു ദിവസത്തിനിടെ ബ്രിട്ടനിൽനിന്ന് ചെന്നൈയിലെത്തിയ 1,088 പേർ നിരീക്ഷണത്തിലാണെന്നും ജനങ്ങൾ ഭീതിതരാവേണ്ടതില്ലെന്നും തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ. കേരളം, കർണാടക സംസ്ഥാനാതിർത്തികളിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ലണ്ടനിൽനിന്ന് ഡൽഹി മാർഗം ചെന്നൈയിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീട്ടിൽ ക്വാറൻറീനിലായിരുന്ന ഇയാളെ ചെന്നൈ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെൻററിൽ പ്രവേശിപ്പിച്ചതായും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ഇയാൾക്ക് കോവിഡിെൻറ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാൻ സാമ്പിളുകൾ പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ലണ്ടനിൽനിന്നെത്തിയ 15 പേർ നിരീക്ഷണത്തിലാണ്.
വിദേശരാജ്യങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുേമ്പ നിർബന്ധമായും ആർ.ടി. പി.സി.ആർ ടെസ്റ്റിന് വിധേയരാവണം. ടെസ്റ്റ് റിപ്പോർട്ട് നെഗറ്റിവാണെങ്കിലും പ്രത്യേകിച്ച് ലണ്ടനിൽനിന്ന് എത്തുന്നവരെ ക്വാറൻറീനിലാക്കി കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.