ന്യൂഡൽഹി: കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടി ബിഹാർ തെരഞ്ഞെടുപ്പ് തടയാൻ കഴിയില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻെറ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതുവരെ ബിഹാർ തെരഞ്ഞെടുപ്പിെൻറ തീയതി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഒരു അറിയിപ്പും വന്നിട്ടില്ല.
എന്താണ് ചെയ്യേണ്ടതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. എല്ലാം സാഹചര്യങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വിജ്ഞാപനമൊന്നും പുറപ്പെടുവിക്കാതെ തന്നെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് എങ്ങനെ സി.ഇ.സിയോട് ആവശ്യപ്പെടുമെന്ന് ആരാഞ്ഞ കോടതി തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധുവായ കാരണല്ല കോവിഡെന്നും വ്യക്തമാക്കി.
നവംബർ മാസത്തോടെ നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് അവിനാഷ് താക്കൂറാണ് ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം പരിഗണിക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും സുപ്രീംകോടതി ഹരജിക്കാരനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.