ബംഗളൂരു: കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ കോവിഡ് മാനദണ്ഡങ്ങൾ സർക്കാർ പുനസ്ഥാപിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കൽ കർശനമാക്കി. 24 മണിക്കൂറിനിടെ 525 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
വെയിറ്റർമാരും കടക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 525 പേരിൽ 494 പേരും ബംഗളൂരുവിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,177 ആയി ഉയർന്നു. ഇതിൽ 3,061 പേരും ബംഗളൂരുവിലാണ്.
സംസ്ഥാനത്ത് 2.31 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.