ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ കുമരൻ സിൽക്സ് അടച്ചു. ടി നഗറിലെ കുമരൻ സിൽക്സ് ഷോപ്പിൽ ആളുകൾ തിക്കിതിരക്കുന്ന വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചെന്നൈ കോർപറേഷെൻറ നടപടി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ മുന്നറിയിപ്പ് നൽകി.
ചെന്നൈ കുമരൻ സിൽക്സിൽ നൂറിലധികം പേർ സാമൂഹിക അകലം പാലിക്കാത്തെ വസ്ത്രങ്ങൾ എടുക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. ആളുകൾ മാസ്ക് ധരിച്ചിട്ടുമുണ്ടായിരുന്നില്ല. ഒക്ടോബർ 18നാണ് വിഡിയോ പുറത്തുവന്നത്.
തമിഴ്നാട്ടിൽ ഏഴുലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 10,600 പേർ മരിക്കുകയും ചെയ്തു. ചെന്നൈയിൽ രണ്ടുലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയായിരുKumaran Silks shop in Chennai sealed after viral video shows massive crowd violating Covid normsന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.