രാജ്യത്ത്​ ഒറ്റദിവസം 32,695 കോവിഡ്​ ബാധിതർ, മരണം 606

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ 606 പേർ മരിച്ചു. 32,695 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒറ്റദിവസം 30,000 പേർക്ക്​ രോഗം​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ഇതുവരെ ഒറ്റദിവസം റിപ്പോർട്ട്​ ചെയ്​തതിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയർന്ന നിരക്കാണിത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 9,68,876 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട്​ ചെയ്​തു. 

3,31,146 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 6,12,815 പേർ രോഗമുക്തി നേടുകയും ചെയ്​തു. രാജ്യത്ത്​ ഇതുവരെ 24,915 പേരാണ്​ ​കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത്​ ഇതുവരെ 1,27,39,490 ​സാമ്പിളുകളാണ്​ പരിശോധിച്ചതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. മഹാരാഷ്​ട്രയിൽ ഇതുവരെ 2,75,640 പേർക്ക്​ കോവിഡ്​ ബാധിച്ചു. 10,928 പേരാണ്​ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​. മഹാരാഷ്​ട്രക്ക്​ പുറമെ തമിഴ്​നാട്ടിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടു​തൽ കോവിഡ്​ ബാധിതർ. 

Tags:    
News Summary - Covid One Day Tally Crosses 30,000, 9.68 Lakh Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.