ബംഗളുരു: കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മുട്ടയുടെ വില വർധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അധികൃതർ. രണ്ടാം തരംഗത്തിൽ കർണാടകയിൽ മുട്ട വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 10-15 ശതമാനമായി ഉയർന്നു. ഇതിന് പിന്നാലെ വിലയും വർധിച്ചെന്ന് മുട്ട വിൽപനക്കാരുടെ എകോപന സമിതി അധികൃതർ പറയുന്നു.
കോവിഡ് രോഗികളോട് പ്രോട്ടീൻ കൂടുതലുള്ള മുട്ടയുൾപ്പയെുളള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ടായിരുന്നു. ഇതാണ് മുട്ട വിൽപന വർധിക്കാൻ കാരണമെന്നാണ് നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി അധികൃതർ വിലയിരുത്തിയത്.
വെള്ളിയാഴ്ച ബെംഗളൂരു, മൈസുരു എന്നിവിടങ്ങളിൽ ഒരു മുട്ടയുടെ ഫാം വില 5.50 രൂപയായിരുന്നു. രണ്ടാം തരംഗത്തിന് മുമ്പ് ഇത് ഏകദേശം 4 രൂപയായിരുന്നു. വെള്ളിയാഴ്ച മംഗളൂരുവിൽ ഒരു മുട്ടയുടെ ചില്ലറ വിൽപ്പന വില 6.50 രൂപയായിരുന്നു. ഏപ്രിൽ തുടക്കത്തിൽ ഇത് 4.50 രൂപയായിരുന്നുവത്രെ.
കർണാകടയിലെ പ്രതിദിന മുട്ട ഉത്പാദനം 1.8 കോടിയാണ്. സംസ്ഥാനത്തിന് പുറമെ കേരളം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവ വിതരണം ചെയ്യുന്നുണ്ടെന്നും മൈസൂരുവിലെ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ സെയിൽസ് പ്രൊമോഷൻ ഓഫീസർ വി.ശേശനാരായണ പറഞ്ഞു.
കോവിഡ് -19 ചിക്കനുമായി ബന്ധമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിച്ച കഴിഞ്ഞ വർഷം വിൽപനയിൽ ഇടിവുണ്ടായതായി വിൽപനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.