ചെന്നൈ: നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ ചെന്നൈയിൽ മാത്രം 1,074 പേർക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ മൊത്തം എണ്ണം 1,00,877 ആണ്. അതേസമയം തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 60,580 സാമ്പിളുകൾ പരിശോധിച്ചതിൽ 5,879 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലുപേരും ഉൾപ്പെടും.
സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,51,738. ഇതേവരെ 27,18,718 സാമ്പ്ളുകൾ പരിശോധിച്ചു. ചികിൽസയിൽ കഴിഞ്ഞിരുന്ന 99 പേർ കൂടി മരിച്ചു. മൊത്തം മരണം 4,034 ആയി ഉയർന്നു. ഇതിൽ ചെന്നൈയിൽ മാത്രം മരിച്ചത് 2,140 പേർ.
ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന് 7,010 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,90,966 ആണ്. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 56,738.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.