ന്യൂഡൽഹി: ഒാരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി വിധി കോവിഡ് മരണങ്ങളുടെ എണ്ണം കൂട്ടും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും കോവിഡ് മരണങ്ങൾ കുറച്ചുകാണിച്ചുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് സുപ്രീംകോടതിയുെട സുപ്രധാന ഇടപെടൽ. ഇതോടെ കേരളത്തിലും കോവിഡ് മരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകും.
കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച ശേഷമാണ് കോവിഡ് മരണം കണക്കാക്കുന്നതിലെ രീതി തിരുത്തി സുപ്രീംകോടതി കേന്ദ്ര സർക്കാറിനും ബന്ധപ്പെട്ട അതോറിറ്റിക്കും നൽകിയത്. െഎ.സി.എം.ആറിെൻറ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന കേരള സർക്കാറിെൻറ അടക്കമുള്ള വാദങ്ങൾ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തോടൊപ്പം കോവിഡ് മരണം തീരുമാനിക്കാനുള്ള െഎ.സി.എം.ആറിെൻറ മാർഗനിർദേശങ്ങളും കോടതി പരിശോധിച്ചു.
മരണം കോവിഡ് മൂലമാണെന്ന സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമം കൂടുതൽ ലളിതമാക്കണമെന്നാണ് ഇതിൽനിന്ന് മനസ്സിലായത്. അതിനാൽ ''മരണം കോവിഡ് -19 മൂലം'' എന്ന് മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി കൊടുക്കുന്ന കാര്യത്തിൽ ലളിതമായ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാറും ബന്ധപ്പെട്ട അതോറിറ്റിയും നൽകണം.
കോവിഡ് പോസിറ്റിവായ ശേഷം രണ്ടോ മൂന്നോ മാസത്തിനകം ആശുപത്രിയിലോ വീട്ടിലോ വെച്ച് ഒരാൾ മരണപ്പെട്ടാൽ അത് കോവിഡ് മരണമായി കണക്കാക്കുന്ന തരത്തിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. മരണം കോവിഡ് ബാധിച്ചായാലും മറ്റു സങ്കീർണതകൾകൊണ്ടായാലും ഇങ്ങനെ മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് കൊടുക്കുന്ന മരണസർട്ടിഫിക്കറ്റിൽ ''മരണം കോവിഡ് -19 മൂലം'' എന്നുതന്നെ രേഖപ്പെടുത്തണം.
ഇതിനകം വിതരണം ചെയ്ത മരണ സർട്ടിഫിക്കറ്റിൽ ഇങ്ങനെ എഴുതി കിട്ടിയില്ലെന്ന് പരാതിയുള്ളവർക്ക് സർട്ടിഫിക്കറ്റ് തിരുത്തിക്കൊടുക്കാനുള്ള പുതിയ മാർഗനിർദേശവും നൽകണം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മരണം രേഖപ്പെടുത്താത്ത നിരവധി സംഭവങ്ങൾ കേരളത്തിൽനിന്ന് പുറത്തുവരുന്നതിനിടയിലാണ് അവർക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രീംകോടതി ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.