കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന്‍ ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിചേർത്തു.

കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകൾ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിൻ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ കോ -വിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണ്ടേ ആവശ്യമില്ലെന്നും മുൻഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങൾ ആപ്പിൽ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - covid-vaccine-updates-health-ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.