മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3699 ആയി. 288 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലിരുന്ന ഏഴു പേർ കൂടി മരിച്ചതോടെ മരണസം ഖ്യ 194 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 338 പേരാണ് പൂർണമായും രോഗം ഭേദമായി ആശുപത്രിവിട്ടത്.
മഹാരാഷ്ട്രയിൽ ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ 58 ശതമാനം വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. തലസ്ഥാന നഗരമായ മുംബൈയിൽ 116 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,043 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ കോവിഡ് രോഗികളല്ലാത്തവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണുള്ളത്. നഗരത്തിൽ 1900 ഐസൊലേഷൻ ബെഡുകളും 200 ഐ.സി.യുകളുമാണ് കോവിഡ് രോഗികൾക്കായി സസജീകരിച്ചിട്ടുള്ളത്.
500ഓളം കോവിഡ് രോഗികളുള്ള പൂനെ നഗരത്തിൽ മരണം 48 ആയി. ഏഷ്യയിൽ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇതുവരെ 86 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ഒമ്പതു പേരാണ് മരിച്ചത്. ധാരാവി ഉൾപ്പെടെ പ്രധാന മേഖലകളെല്ലാം ബി.എം.സി അടച്ചുപൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.