കോവിഷീൽഡ്​ വ്യാജ വാക്​സിനുകൾ ഇന്ത്യയിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലണ്ടൻ: കോവിഡ്​ പ്രതിരോധമൊരുക്കുന്ന കോവിഷീൽഡ്​ വാക്​സിൻ രാജ്യത്ത്​ തകൃതിയായി വിതരണം നടക്കുന്നതിനിടെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്​.

ഇന്ത്യയിലെ കോവിഷീൽഡ്​ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകി​.

ൃസർക്കാർ ആശുപത്രികൾ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങൾ വഴിയും വിതരണം ചെയ്യുന്നതിന്​ പുറമെ സ്വകാര്യ ആശുപത്രികളിലും വാക്​സിൻ വിതരണം നടക്കുന്നുണ്ട്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന വാക്​സിനുകളിൽ മുൻനിരയിലാണ്​ ​കോവിഷീൽഡ്​. 

Tags:    
News Summary - Covishield: WHO flags fake jabs in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.