ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കശാപ്പ് നിയന്ത്രണ നിയമത്തിലെ പൊരുത്തക്കേടുകൾ ചോദ്യംചെയ്ത് സുപ്രീംകോടതി. കേന്ദ്ര നിയമം ചോദ്യംചെയ്ത് വിവിധ കക്ഷികൾ സമർപ്പിച്ച ഹരജികൾ തീർപ്പാക്കുകയായിരുന്നു കോടതി. ഭക്ഷണം, ബലി ആവശ്യങ്ങൾക്ക് മൃഗങ്ങളെ അറുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമ പ്രകാരം അനുവദനീയമാണെങ്കിൽ അതേ ആവശ്യത്തിന് കാലികളെ വിൽക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
കേന്ദ്ര സർക്കാറിെൻറ കശാപ്പ് നിരോധനം റദ്ദാക്കിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മദ്രാസ് ഹൈകോടതിയുടെ ഉത്തരവിൽ തങ്ങൾ ഇടപെടുന്നില്ല. കാലിയെ ചന്തയിൽ വിൽക്കാൻ കൊണ്ടുവരുന്നയാൾ കശാപ്പിനല്ല കൊണ്ടുവരുന്നതെന്ന് എങ്ങനെയാണ് സത്യവാങ്മൂലം നൽകുക. അത് വ്യാപാര മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.