ന്യൂഡൽഹി: ഗോരക്ഷാ ഗുണ്ടകൾ മൂന്നു വർഷത്തിനിടെ 44 പേരുടെ ജീവനെടുത്തെന്ന് ഹുമൻ റൈറ്റ്സ് വാച്ചിെൻറ റിപ്പോ ർട്ട്. ഹിന്ദു ദേശീയതയുടെ പേരിൽ രാജ്യത്ത് നിരവധി അക്രമ സംഭവങ്ങളുണ്ടായി. അക്രമങ്ങളിൽ 280 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
104 പേജുള്ള റിപ്പോർട്ടിൽ 2015 മേയ് മുതൽ ഡിസംബർ 2018 വരെയുള്ള കണക്കാണ് പരാമർശിക്കുന്നത്. രാജ്യത്ത് പശുവിെൻറ പേരിൽ 100 ലധികം ആക്രമണങ്ങളുണ്ടായി. ഹിന്ദുത്വ ദേശീയ വാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 36 പേർ ന്യൂനപക്ഷ മുസ്ലിം സമുദായക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.