ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് െഎക്യദാർഡ്യം പ്രകടിപ്പിച്ച് ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തെ തകർത്തേക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. ഗ്രിഡിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ആശുപത്രികളുടെ അടക്കം പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വാർത്താകുറിപ്പിൽ പി.ബി ചൂണ്ടികാട്ടി.
രാജ്യം നിർണായക സമയത്തിലൂടെ കടന്ന് പോകുേമ്പാൾ മറ്റു പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി തെൻറ ആഹ്വാനം പിൻവലിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഒരേ സമയം വൈദ്യുതി വിളക്കുകൾ അണക്കുന്നത് ഗ്രിഡിൽ 20 ശതമാനത്തോളം ലോഡ് കൂടുന്നതിന് കാരണമാകും. ഇത് വിതരണ ശൃംഖലയിൽ നാശങ്ങളുണ്ടാക്കും. 2012 ജൂലൈയിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ച തകർച്ച നമുക്ക് അനുഭവമായി ഉണ്ട്.
നിർണായക സമയത്ത് ആശുപത്രികളുടെ പ്രവർത്തനത്തെയും മറ്റും ബാധിക്കുന്ന തരത്തിൽ വൈദ്യുതി വിതരണ ശൃംഖലയിൽ നാശങ്ങളുണ്ടായാൽ അത് വലിയ പ്രതിസന്ധിയാകും. വൈദ്യുതി വിഭാഗം അധികൃതർ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പാർട്ടി ചൂണ്ടികാട്ടി.
രാജ്യത്തെ ഇരുട്ടിലേക്ക് തള്ളുന്നത് ഒഴിവാക്കാനായി ആഹ്വാനം പിൻവലിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.