ബാ​ബ​രി കേ​സ്​: ഉ​മാ​ഭാ​ര​തി​യും ക​ല്യാ​ൺ​സി​ങ്ങും രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ സി.​പി.​എം

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിെൻറ ഗൂഢാലോചന കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഉമാഭാരതിയും രാജസ്ഥാൻ ഗവർണർ കല്യാൺസിങ്ങും രാജിവെക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. എൽ.കെ. അദ്വാനി, എം.എം. ജോഷി തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. യു.പി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബി.ജെ.പി രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടി.

യു.പിയിൽ  ഇറച്ചിക്കച്ചവടം മുടക്കുന്നത് 24 ലക്ഷം വരുന്ന ഒരു വിഭാഗത്തിെൻറ ഉപജീവനം വഴിമുട്ടിച്ചിരിക്കുകയാണ്. ഗോരക്ഷയുടെ പേരിൽ പെഹ്ലുഖാൻ എന്ന ക്ഷീരകർഷകനെ സംഘ്പരിവാറുകാർ തല്ലിക്കൊന്നത് കർഷക സമൂഹത്തിലാകെ ഭീതി പടർത്തിയിരിക്കുന്നു. അതോടൊപ്പം മോദി സർക്കാർ തുടരുന്ന നവലിബറൽ സാമ്പത്തികനയം സാധാരണക്കാരെൻറ നടുവൊടിക്കുന്ന നിലയിലെത്തിയിരിക്കുന്നു. പൊതുവിതരണ സംവിധാനത്തിലൂടെയുള്ള ധാന്യവിതരണം കുത്തനെ വെട്ടിക്കുറച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഇത് കാര്യമായി ബാധിച്ചു. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചതും ഗ്രാമീണ ജനതക്ക് വലിയ തിരിച്ചടിയായി. വർഗീയ ധ്രുവീകരണത്തിനും ഉദാരവത്കരണ നയത്തിനുമെതിരെ മേയ് രണ്ടാം വാരം രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. യു.പി, പഞ്ചാബ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം നിരാശജനകമാണെന്ന് വിലയിരുത്തി.
Tags:    
News Summary - cpim Babri Masjid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.