ബംഗാളിൽ സി.പി.എമ്മിൽ നിന്ന്​ യുവാക്കൾ ബി.ജെ.പിയിലേക്കും തൃണമൂലിലേക്കും ഒഴുകുന്നതായി പാർട്ടി വിലയിരുത്തൽ​

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് യുവാക്കളുടെ ഒഴുകുന്നതായി പാര്‍ട്ടിയുടെ റിപ്പോർട്ട്​. സംസ്ഥാനത്ത്​ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്‍ ബി.ജെ.പിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ചേക്കേറുന്നതായുമാണ്​ പുതിയ സി.പി.എം ആഭ്യന്തര രേഖയിൽ പറയുന്നത്​.

ഒരു വർഷത്തിനുള്ളിൽ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറെടുക്കു​േമ്പാഴാണ്​ നിർണായകമായ വെളിപ്പെടുത്തലുമായി പാർട്ടി തന്നെ രംഗത്തെത്തുന്നത്​. പാര്‍ട്ടി ഘടകത്തില്‍ നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ്​ വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 18 നും 31 നും ഇടയില്‍ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്​.


1977 മുതല്‍ 2011 വരെ തുടര്‍ച്ചയായ 34 വര്‍ഷങ്ങള്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്‍പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം.

Tags:    
News Summary - CPI(M) Internal Letter Reveals Bengals Young Are Still Shifting Support to BJP, TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.